എന്തൊക്കയോ ആലോചിച്ചു അങ്ങനെ നില്ക്ക ആയിരുന്നു tuition ക്ലാസിനു പുറത്തെ ഒഴിഞ്ഞ കടയുടെ തണലില്‍... ഇടവഴിയില്‍ ഒരു കുഞ്ഞു പോലുമില്ല. ക്ലാസ്സില്‍ കുറെ പെന്ന്കുട്ടികള്‍ ഇരുപ്പുണ്ട്. എല്ലാം പരദൂഷണം പറഞ്ഞുള്ള ഇരിപ്പാ.. അതാ അവന്‍ പുറത്തിറങ്ങി നില്കുന്നത്.. ക്ലാസ് തുടങ്ങാന്‍ ഇനിയും അര മണിക്കൂര്‍ ബാക്കി.
വിജനമായ ആ നട പാതയിലൂടെ തന്റെ ഒരു സഹപാഠിയായ പെണ്‍കുട്ടി അപ്പോള്‍ നടന്നു വരുന്നത് കണ്ടു. കൂട്ടിനു ബൈക്കില്‍ രണ്ടു ചേട്ടന്മാരും.
അടുത്ത് വന്നപ്പോള്‍ മനസിലായി രണ്ടും വായിന്നോക്കികള്‍ ആണെന്ന്. അവര്‍ പെണ്‍കുട്ടിയെ എന്തോ ചോദിച്ചു ശല്യപ്പെടുത്‌കയാണ്.
വഴി വിജനമായത് കൊണ്ട് അവര്‍ക്ക് സൗകര്യമായി.
അവന്‍ ഇതെല്ലം കണ്ടു നിന്ന്. ഒന്നുമറിയാത്ത പോലെ ഒതുങ്ങി മാറി നിന്നേക്കാം. രണ്ടും നല്ല തടിയന്മാരാ. മീശയൊക്കെയുണ്ട് .. ഒരു അടി കിട്ടിയാല്‍ തന്റെ കാറ്റ് പോകും..
പക്ഷെ എത്രെന്നു വച്ച ഇതൊക്കെ കണ്ടില്ലാന്നു നടിക്കുന്നെ. പ്രശ്നങ്ങളിലേക്ക് എടുത്തു ചാടാനുള്ള അവന്റെ ഉള്‍പ്രേരണ കാരണം ഇടപെടാന്‍ തന്നെ തീരുമാനിച്ചു..
"ചേട്ടന്മാരെ എന്ഗ്ടോട്ടുള്ള വഴിയ അറിയേണ്ടത്.."
അവന്‍ ധൈര്യം സംഭരിച്ചു ചോദിച്ചു : "ഞാന്‍ പറഞ്ഞു തരാം. "
പെണ്‍കുട്ടി ഈ നേരം കൊണ്ട് ഓടി ക്ലാസ്സിലേക്ക് പോയി ...
"അവനായി .. അവന്റെ പാടായി" എന്നായിരിക്കും അവള്‍ കരുതിയിട്ടുണ്ടാവുക
താന്‍ ഒറ്റക്കാണ് എന്ന് ചിന്ത അവനു തോന്നിയില്ല
വായിന്നോക്കികള്‍ രണ്ടും ബൈക്കില്‍ ഇരുന്നു അവനെ നോക്കി ഇളിഭ്യരായി ചിരിച്ചു..
പുറകില്‍ ഇരുന്നവന്‍ ചാടിയിറങ്ങി ബൈക്കില്‍ നിന്നും
മുന്പിളിരുന്നവന്‍ സുഹൃത്തിനോട് പറഞ്ഞു "ഡാ വേണ്ട വിട്ടേക്ക്"
ഇത് കണ്ടു അവന്റെ നെഞ്ചിടിച്ചു ..
"വല്ല കാര്യവും ഉണ്ടായിരുന്നോ ?" അവന്‍ മനസ്സില്‍ പറഞ്ഞു
"മിണ്ടാതിരുന്നാല്‍ മതിയായിരുന്നു ..ഇടി തരാനാവും ആശാന്‍ വരുന്നത് ...
വരട്ടെ... !!
പേടിച്ചോടുന്ന പ്രശ്നമില്ല..
ഇപ്പോഴാനെങ്ങില്‍ ആരുമില്ലാ .. സംഗതി secret ആയി ഇങ്ങു മേടിക്കാം.. തല്‍കാലം ആരും അറിയത്തുമില്ല "
"ആ പെണ്ണ് എവിടെ ? ഇതാ പറയുന്നത് ഒരുത്തിയേയും വിശ്വസിക്കല്ലെന്നു "
ഉള്ളിലുള്ള ഭയം അവന്‍ പുറത്തു കാട്ടിയില്ല... ബൈക്കില്‍ നിന്ന് ഇറങ്ങിയ ആള്‍ ഓടി അവന്റെ അടുത്തേക്ക് ചെന്ന് കൈ പിടിച്ചൊരു shakehand കൊടുത്തു. എന്നിട്ട് അയാള്‍ ചോദിച്ചു
" എന്താ അനിയന്റെ പേര് ?"
അവനേതോ ഒരു പേര് പറഞ്ഞു. സ്വന്തം പേര് പറഞ്ഞില്ല.
പിന്നെ അയാള്‍ക്ക് അറിയേണ്ടത് അവന്റെ 'വീട് എവിടെ' എന്നായിരുന്നു
തൊട്ടടുത്താണ് എന്ന് അവന്‍ കള്ളം പറഞ്ഞു.
"ഊരും പേരും എല്ലാം ചോദിച്ചിട്ട് ആളെ കൂട്ടി വന്നു തല്ലനായിരിക്കും" അവന്‍ കരുതി
ഇത്രയും പറഞ്ഞിട്ട് അയാള്‍ ഓടി ബൈക്കില്‍ കേറി പെടന്നു സ്ഥലം വിട്ടു..
"ഇവനൊക്കെ ഇത്രക്കെ ഉള്ളോ.?" അവന്‍ കരുതി
ഒരു കൊച്ചു ഹീറോ ആയ ഭാവം ആയിരുന്നു അപ്പോള്‍ അവനു. പക്ഷെ ഒരു ഈച്ച പോലും കണ്ടില്ല അവന്റെ heroism.
"Total waste of time and energy" അല്ലാതെന്തു പറയാന്‍ ?
എന്തായാലും ഇനി മേലില്‍ ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കില്ലെന്ന് അവന്‍ തീരുമാനിച്ചു.
ഇടവഴിയില്‍ ഒറ്റയ്ക്ക് നില്‍കാതെ അവന്‍ പെട്ടന്ന് ക്ലാസ്സിലേക്ക് പോയി.

0 comments:
Post a Comment